നെടുംകണ്ടം: കനത്ത മഴയില്‍ നെടുംകണ്ടം മാവടി മേഖലയില്‍ ഭൂമി വിണ്ടുകീറിയതിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം.പത്തോളം വീടുകള്‍ക്ക് കേടുപാടുണ്ടായി. തേനമാക്കല്‍ അപ്പച്ചന്റെ വീട് പൂര്‍ണമായി നിലംപൊത്തി. മൂന്ന് കിലോമീറ്ററോളം ചുറ്റളവില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ശക്മായ മഴയില്‍ വീടിരുന്ന ഭാഗത്തെ ഭൂമി വിണ്ടു കീറി ആദ്യ നില പൂര്‍ണമായും മണ്ണിനടിയിലായി. നാലു വര്‍ഷം മുമ്പാണ് ഒരു കോടിയോളം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച വീട്ടില്‍ കുടുംബം താമസമാരംഭിച്ചത്.

To advertise here,