ജപ്തി നടപടികൾക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പ്രധാന സംസ്ഥാന പാത ഉപരോധിച്ച് സമരസമിതിയുടെ പ്രതിഷേധം. റോഡ് ഉപരോധം ഒരു മണിക്കൂറിലധികം നീണ്ടതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. നൂറുകണക്കിന് ആളുകളാണ് വഴിയിൽ തടിച്ചുകൂടിയത്. ഇതിനിടയിൽ വഴിയിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. ബസിൽ സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നിരവധി യാത്രക്കാർ കനത്ത ചൂടിൽ വലഞ്ഞു. ബസ് ഒരു ഇഞ്ചുപോലും മാറ്റാൻ സമരക്കാർ സമ്മതിക്കാത്ത സാഹചര്യം ഉടലെടുത്തു. സ്ഥലത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
Content Highlights: Kozhikode road block protest, Kuttiyadi road block, Kerala housewife suicide foreclosure, KSRTC passenger protest Kozhikode, bank attachment protest Kerala

