കോഴിക്കോട് അപൂർവ്വ രോഗമായ എസ്.എം.എ ബാധിച്ച മൂന്ന് കുരുന്നുകളുടെയും ചികിത്സയ്ക്കായി 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഇതിനകം 12 കോടിയോളം രൂപ സമാഹരിക്കാനായെങ്കിലും ബാക്കി തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കുടുംബവും നാട്ടുകാരും. കുഞ്ഞുങ്ങളുടെ ചികിത്സാസഹായത്തിനായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ വിദ്യാർഥികൾ കോഴിക്കോട് കടപ്പുറത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ച് ജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി.

To advertise here,