നിലമ്പൂരിൽ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ പരസ്പരം ഏറ്റുമുട്ടി. നിലമ്പൂർ മാനവേദൻ സ്കൂളിലെയും ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിലെയും വിദ്യാർത്ഥികളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. ഷർട്ടിന്റെ ബട്ടൺസ് ഇടുന്നതുമായി ബന്ധപ്പെട്ട നിസ്സാര തർക്കമാണ് പിന്നീട് വലിയ കൂട്ടയടിയിലേക്ക് കലാശിച്ചത്. വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ ഇടപെട്ടു. സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികൾക്കെതിരെ നിലമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

To advertise here,