DHSE വിഭാഗത്തിലെ Non-vocational Teacher Commerce Senior റാങ്ക് പട്ടികയിലെ നിയമനം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായിട്ടും തസ്തിക പുനർനിർണയത്തിന്റെ പേരിൽ നിയമനം നിർത്തിവെച്ചിരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. 2024 ഒക്ടോബറിലാണ് ലിസ്റ്റ് നിലവിൽ വന്നത്. തുടർന്ന് ജൂനിയർ-സീനിയർ തസ്തികകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയതോടെ സീനിയർ തസ്തികയിലേക്ക് നിയമനം നടക്കാത്ത അവസ്ഥയുണ്ടായി. നിലവിലെ ഒഴിവുകൾ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നൽകണമെന്നും ഉത്തരവ് പിൻവലിക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
To advertise here,
Content Highlights: NVT Commerce Senior, Kerala PSC Rank List, DHSE Appointment Delay, Teacher Recruitment Kerala, Education Department Complaint

