ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പും സീറ്റും ചേർന്ന് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ തൃശൂർ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. വിദ്യാർഥികളും അധ്യാപകരും ചേർന്ന് തയാറാക്കിയ 'കാറ്റും വെളിച്ചവും' എന്ന ഹ്രസ്വചിത്രത്തിനാണ് ഒരു ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചത്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കൃഷ്ണയ്ക്കാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം. കുട്ടികൾ തന്നെ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച ഈ ഹ്രസ്വചിത്രം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
To advertise here,
Content Highlights: Operation Thufan, Kerala Anti Drug Campaign, SIET Short Film Competition, Mattathur Sreekrishna High School, Kattum Velichavum

