പട്ടാമ്പി ഉപജില്ലാ കലോത്സവ വേദിയിൽ വിദ്യാർഥികൾ തമ്മിൽ വലിയ സംഘർഷം ഉണ്ടായി. കൊപ്പം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും പരിതൂർ സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. വിദ്യാർഥികളെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ കൊപ്പം സ്കൂളിലെ താൽക്കാലിക അധ്യാപകൻ അനസിന് പരിക്കേറ്റു. രംഗം കൈവിട്ടുപോയതോടെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു. തർക്കത്തിൻ്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

To advertise here,