പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി തകർ‌ന്നടിഞ്ഞതോടെ പാർട്ടിയ്ക്കുള്ളിൽ നേതൃത്വത്തിനെതിരെ കലാപത്തിന് വഴിയൊരുങ്ങി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വൻ പരാജയമാണെന്ന മുഖ്യ ആയുധവുമായി എതിർചേരി രംഗത്തിറങ്ങും. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാത്തതും, സന്ദീപ് വാര്യരെ അവഗണിച്ച് പുറത്താക്കിയതും ബിജെപി നേതൃത്വത്തിന്റെ പിടിവാശിയായിരുന്നു. കെ സുരേന്ദ്രൻ പാർട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന നീക്കത്തിൽ കുറഞ്ഞതൊന്നും എതിർക്കുന്നവർക്ക് മുന്നിലില്ല.

To advertise here,