കോന്നി: കോന്നിയില്‍ വിമതനെ മത്സരിപ്പിക്കുമെന്ന ഭീഷണിയില്‍ നിന്ന് അടൂര്‍ പ്രകാശ് പിന്മാറിയെങ്കിലും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിട്ടില്ല. നാളെ മോഹന്‍രാജ് പത്രിക നല്‍കുമ്പോഴും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അടൂര്‍ പ്രകാശ് കൂടെ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം.