ആർ ശ്രീലേഖയുടെ രാജി: അനുനയ നീക്കവുമായി BJP നേതൃത്വം; പ്രതിസന്ധിയിലായി നഗരസഭ ഭരണം
പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകളെത്തുടർന്ന് രാജിവച്ച മുൻ ഡിജിപിയും കൗൺസിലറുമായ ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം തീവ്രശ്രമത്തിലാണ്. രാജി പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മേയർ പദവി ലഭിക്കാത്തതിലുള്ള അതൃപ്തിയും വാർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടിയാലോചനകൾ നടത്താത്തതും കൗൺസിലിലെ ഇരിപ്പിടം സംബന്ധിച്ച പരാതികളും രാജിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഡൽഹിയിൽ നിന്നെത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീലേഖയുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിലാണ്.
To advertise here,

