സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ വിമാനത്താവളത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് വിമാനത്താവളം പൂർണ്ണമായും അടച്ചു. കേരളത്തിൽ നിന്നുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമം നടന്നു. ഹൂതികളുടെ ആക്രമണത്തിന് മറുപടിയായി സൗദി സഖ്യസേന തിരിച്ചടി ആരംഭിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം വിശദീകരിക്കുന്നു.