സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുന്നതിന് ജനറൽ സ്കൂളും സ്പോർട്സ് സ്കൂളും രണ്ട് കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറയിൽ നിന്നും മികച്ച സ്കൂളിനെ തിരഞ്ഞെടുക്കും. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന സ്കൂൾ കായികമേളയിൽ ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് സ്കൂളുകളേയും ഓവറോൾ ട്രോഫിക്കായി പരിഗണിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

To advertise here,