ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ നാലാം ദിവസം
തിരുവനന്തപുരത്ത് കനത്ത ഒഴുക്കിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ ഡ്രൈവർ വിദ്യാധരന്റെ മൃതദേഹം കണ്ടെത്തി. നാലു ദിവസമായി തുടർന്ന വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലെ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിലുള്ള കട്ടിക്കാട് എന്ന പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. എൻ.ഡി.ആർ.എഫ് സംഘം ഉൾപ്പെടെ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ധരിച്ചിരുന്ന വസ്ത്രം കണ്ട് സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
To advertise here,

