കർണാടക വിധാൻസൗധ തകർക്കുമെന്ന വ്യാജ വീഡിയോ; കേസെടുത്ത് പോലീസ്
കർണാടക വിധാൻസൗധയ്ക്ക് ബോംബിടുമെന്ന തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയായ വിധാൻസൗധയും പരിസരവും സ്ഫോടനത്തിൽ തകരുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ വലിയതോതിൽ ജനങ്ങൾ എത്തുന്ന സമയത്താണ് ഇത്തരമൊരു വീഡിയോ പ്രചരിച്ചത് എന്നതിനാൽ സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവത്തിൽ വിധാൻസൗധ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർജ്ജീവമാക്കപ്പെടുകയും ചെയ്തു.
Content Highlights: Vidhana Soudha bomb hoax, Bengaluru fake video case, Karnataka police FIR, Instagram bomb threat video, Dasara Bengaluru security
Published: 21 Oct 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

