66-ാം വയസ്സിലും പതറാത്ത കരുത്ത്; കരാട്ടെയിൽ അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കി സേവ്യർ കൊറിയ
വിദ്യാരംഭ നാളിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾക്കൊപ്പം ജീവിതത്തിൽ അച്ചടക്കവും ആത്മധൈര്യവും പകർന്നുനൽകുന്ന കൊച്ചി പള്ളുരുത്തി സ്വദേശിയായ ആയോധനകലാ ഗുരു സേവ്യർ കൊറിയയെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട്. തന്റെ അറുപത്തിയാറാം വയസ്സിലും തളരാത്ത വീര്യത്തോടെ കൊച്ചുകുട്ടികൾ മുതൽ വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വരെ കരാട്ടേയും പരമ്പരാഗത ജാപ്പനീസ് ആയുധമുറയായ കുബിഡോയും ഇദ്ദേഹം പരിശീലിപ്പിച്ചുപോരുന്നു. ഏകദേശം നാല്പത്തിയെട്ട് വർഷത്തോളമായി ആയോധനകലാ രംഗത്ത് സജീവമായി തുടരുന്ന സേവ്യർ കൊറിയ, നാവികസേന, കോസ്റ്റ് ഗാർഡ്, സിബിഐ, വിജിലൻസ് ഉദ്യോഗസ്ഥർക്കും വിവിധ കേന്ദ്രങ്ങളിലായി ക്ലാസുകൾ നൽകുന്നുണ്ട്. ഇദ്ദേഹത്തോടൊപ്പം ബ്ലാക്ക് ബെൽറ്റ് ജേതാക്കളായ രണ്ട് ആൺമക്കളും മകളും ആയോധനകലയിൽ സജീവ പങ്കാളികളാണ്. അടിയും തടയും മാത്രമല്ല, കയ്യിൽ ആയുധം ഏന്തുമ്പോഴും അഹിംസയും ആത്മനിയന്ത്രണവും കാത്തുസൂക്ഷിക്കാൻ പഠിപ്പിക്കുന്നതാണ് യഥാർത്ഥ വിദ്യാരംഭം എന്ന് സേവ്യർ കൊറിയ വ്യക്തമാക്കുന്നു. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ആരോഗ്യവും ആയുസ്സും നിലനിർത്താൻ ഏതെങ്കിലും ഒരു കലയിൽ കുട്ടികളും മുതിർന്നവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവെക്കുന്നു. രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും നിരവധി ശിഷ്യസമ്പത്തുള്ള ഈ ആയോധനകലാ പ്രതിഭയെയും കുടുംബത്തെയും പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.
Content Highlights: Xavier Correa karate Palluruthy Kochi martial arts Kobudo training Vidyarambham self defense Kerala karate master
Published: 21 Oct 2026, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

