കുട്ടികളുടെ മനോവ്യക്തിത്വ വികാസങ്ങള്‍ക്ക് തടസമാകുന്ന അവസ്ഥകളില്‍ പ്രധാനമാണ് ഓട്ടിസം. വൈവിധ്യമാര്‍ന്ന ലക്ഷണങ്ങളോടെ പ്രകടമാകുന്ന ഒരു വളര്‍ച്ചാ വൈകല്യമാണ് ഓട്ടിസം. സാമൂഹിക ബന്ധം ആശയവിനിമയം സ്വഭാവം പെരുമാറ്റം എന്നീ മേഖലകളെയാണ് ഓട്ടിസം പ്രധാനമായി ബാധിക്കുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികളിലൂടെ അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്ന് തിരിച്ചറിയാനാകും നേരത്തെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ഇടപെടലുകളിലൂടെ അവരെ സ്വാശ്രയരാക്കാന്‍ പരിശീലിപ്പിക്കാവുന്നതാണ്. അക്കൂട്ടത്തില്‍ ആയുവേദ രീതിയില്‍ ഓട്ടിസത്തിന്റെ ചികിത്സയെക്കുറിച്ചാണ് ഇന്ന് ഡോക്ടര്‍@2പിഎം ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ജീവനീയം ആയുര്‍വേദ ആശുപത്രിയുടെ സ്ഥാപകയും ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റുമായ ഡോക്ടര്‍ രശ്മി പ്രമോദ്. ഡോക്ടര്‍@2പിഎം.
Content Highlights: Ayurvedic Care For Autism
Published: 23 Oct 2018, 03:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

