ചെന്നൈ: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന വി.കെ ശശികലയുടെ പ്രഖ്യാപനം അനുയായികളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ചെന്നൈ ടി നഗറില്‍ ശശികല താമസിക്കുന്ന വീടിന് മുന്നിലേക്ക് അനുയായികള്‍ എത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ടി.ടി.വി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തെ എന്‍.ഡി.എ സഖ്യത്തില്‍ എത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു.