കാസര്‍കോട്: മത്സ്യ ബന്ധന തുറമുഖ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കാസര്‍കോട് അജാനൂരിലെ മത്സ്യത്തൊഴിലാളികള്‍. തുറമുഖത്തിനായുള്ള സാദ്ധ്യത പഠനം നടത്തിയെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ നീക്കം. അജാനൂരില്‍ മത്സബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിനായി സാദ്ധ്യതാ പരിശോധന നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

To advertise here,