ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി ചര്‍ച്ച പൂര്‍ത്തിയായി. പിഎസ് ശ്രീധരന്‍പിള്ള മാറി നില്‍ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും. ടോം വടക്കന്‍ കൊല്ലത്തും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും മത്സരിക്കും. ആലപ്പുഴയില്‍ കെ.എസ് രാധാകൃഷ്ണന്‍ മത്സരിച്ചേക്കും. പി.കെ.കൃഷ്ണദാസ് മത്സരരംഗത്തുനിന്ന് പിന്മാറി.