തിരുവനന്തപുരം: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന സര്‍വേ ഫലങ്ങള്‍ യുഡിഎഫിന് അനൂകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടാക്കുമെന്ന ജാഗ്രതയിലാണ് ബിജെപി. അതിനാല്‍ 50 ശതമാനം വോട്ട് നേടുകയാണ് ലക്ഷ്യമെന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. സര്‍വേയില്‍ വിശ്വാസമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും സര്‍വേ പരിഗണിക്കുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനും നിലപാടെടുത്തു. സര്‍വേയില്‍ പ്രവചിക്കുന്ന നേട്ടം കൈവിടാതിരിക്കാന്‍ എന്‍ഡിഎയും, തിരിച്ചടി ഭയക്കുന്ന യുഡിഎഫും, എല്‍ഡിഎഫും ജയിക്കാനായി പ്രചരണ ശക്തമാക്കുകയാണ്.