തിരുവനന്തപുരം: മണ്ഡലത്തില്‍ സി. ദിവാകരനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത് യു.ഡി.എഫിനെ വിജയിപ്പിക്കാനെന്ന് ബി.ജെ.പി. കെ. സുരേന്ദ്രന്‍ നയിച്ച പരിവര്‍ത്തന്‍ യാത്രയുടെ സമാപന സമ്മേളനം കുമ്മനം രാജശേഖരന്റെ പ്രചാരണ പരിപാടിയായി മാറി. ശശി തരൂര്‍ ശബരിമല വിശ്വാസികളെ അപമാനിച്ച ആളാണെന്നും എം.പി ഫണ്ട് വിനിയോഗം അല്ലാതെ മറ്റൊന്നും ചെയ്തില്ലായെന്നും ഉയര്‍ത്തിയാണ് ബി.ജെ.പിയുടെ പ്രചാരണം.