ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളുടെ പുത്ര സ്‌നേഹത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം എന്നിവര്‍ മക്കളെ പാര്‍ട്ടി താല്‍പ്പര്യത്തിന് ഉപരിയായി കണ്ടു. നരേന്ദ്ര മോദിക്കെതിരായ പ്രചാരണത്തെ മുന്‍പോട്ട് കൊണ്ട് പോകാന്‍ നേതാക്കള്‍ തയ്യാറായില്ലെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

To advertise here,