തൃശ്ശൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.എന്‍ പ്രതാപന്റെ പേരില്‍ ചുവരെഴുത്ത് തുടങ്ങി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തിയ രാഹുല്‍ഗാന്ധി പ്രതാപന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉറപ്പ് നല്‍കിയതായാണ് സൂചന. രാഹുല്‍ഗാന്ധി പങ്കെടുത്ത ഫിഷര്‍മെന്‍ പാര്‍ലമെന്റ് വിജയകരമായി നടത്താന്‍ കഴിഞ്ഞതു പ്രതാപന് ഗുണകരമായി.