കൊച്ചി: കെ.വി തോമസിന്റെ പ്രതിഷേധങ്ങള്‍ക്കിടെ എറണാകുളത്ത് ഹൈബി ഈഡന്‍ പ്രചാരണം തുടങ്ങി. അവസാനഘട്ടത്തിലുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യമാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും കെ.വി തോമസിന്റേത് വൈകാരിക പ്രകടനം മാത്രമാണെന്നും ഹൈബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്നാലും തനിക്ക് ഭീഷണി ഇല്ല എന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.