തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയതായി സൂചന. ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ ഇടത് അനുകൂല അസോസിയേഷന്‍ നേതാക്കള്‍ കൂട്ടത്തോടെ ശേഖരിച്ച് തിരിമറി നടത്തി എന്നായിരുന്നു ആരോപണം. അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരമാര്‍ശം ഇല്ലെന്നാണ് സൂചന.