ആലപ്പുഴ: കേരളത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് രാഹുല്‍ഗാന്ധി കൈപിടിച്ച് ഉയര്‍ത്തിയ നേതാവാണ് കെ.സി വേണുഗോപാല്‍. സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ശേഷം ഇപ്പോള്‍ വേണുഗോപാല്‍ സുരക്ഷിതമണ്ഡലം തേടുന്നു എന്നാണ് വാര്‍ത്ത. യു.ഡി.എഫിന്റെ ഉറച്ച സീറ്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന വയനാട്ടിലേക്കാണ് കൂടുമാറ്റം എന്നും സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ആലപ്പുഴയില്‍ നിന്നുള്ള പിന്മാറ്റം പരാജയ ഭീതിമൂലമാണെന്ന എല്‍.ഡി.എഫ് ആരോപണം ശരിയാണെന്ന് വരും.