തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് കുമ്മനം രാജശേഖരന്റെ മുഖ്യ തിരഞ്ഞെടുപ്പ് കാര്യാലയം തിരുവനന്തപുരത്ത് തുറന്നു. മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ ആണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. രാജ്യം ശിഥിലമാകാതിരിക്കാന്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന് ഡി ബാബുപോള്‍ ഐഎഎസ് പറഞ്ഞു. വോട്ട് ചെയ്യേണ്ടത് രാജ്യത്തെ സാഹചര്യം നോക്കിയാണെന്നും ബാബുപോള്‍ പറഞ്ഞു.