ആലപ്പുഴ: യുഡിഎഫ് മാവേലിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ വേദിയില്‍ നേതാക്കളുടെ കസേരകളി. ഇരിപ്പിടം തികയാതെ വന്നപ്പോള്‍ നേതാക്കളില്‍ പലരും കസേരകളുമായി വേദിയിലേയ്ക്ക് എത്തി. പ്രസംഗിക്കാനെഴുന്നേറ്റ പലര്‍ക്കും തിരികെ വന്നപ്പോള്‍ ഇരിപ്പിടം കിട്ടിയതുമില്ല. സദസില്‍ കസേരകള്‍ യഥേഷ്ടം ഉണ്ടായിരുന്നതുകൊണ്ടുമാത്രം നേതാക്കള്‍ക്ക് മാനം പോയില്ല. ഒടുവില്‍ വേദി വട്ടമേശ സമ്മേളന രൂപത്തിലേയ്ക്ക് മാറുന്നതായി തോന്നി.