India Had No Choice But To Take Preemptive Action: MEA
ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ വ്യോമസേന പാക് അധീനകശ്മീരിലും ബാലകോട്ടിലുമുള്ള ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി വിദേശകാര്യ വക്താവ് വിജയ് ഗോഖലെ അറിയിച്ചു. പുൽവാമ മാത-കയിൽ കൂടുതൽ ചാവേറാക്രമണങ്ങൾ നടത്താൻ ജയ്ഷെ പദ്ധതിയിടുന്നതായി വിവരം ലഭിച്ചെന്നും അപകടമൊഴിവാക്കാൻ മറ്റുവഴിയില്ലാതിരുന്നതിനാലാണ് വ്യോമാതക്രമണം നടത്തിയതെന്നും വാർത്താസമ്മേളനത്തിൽ ഗോഖലെ പറഞ്ഞു. ആക്രമണത്തിൽ പ്രമുഖ ജയ്ഷെ കമാൻഡറും മസൂദ് അസ്ഹറിന്റെ ഉറ്റബന്ധുമായ യൂസഫ് അസ്ഹറ് അടക്കമുള്ള ഒട്ടേറെപ്പേർ മരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
To advertise here,

