ന്യൂഡല്‍ഹി: എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നുവെന്ന സുപ്രധാന പ്രഖ്യാപനം നടത്തി ധനമന്ത്രി. ഐഡിബിഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്‌നും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഹരി വിറ്റഴിക്കലിന്റെ അടുത്ത ഘട്ടമായാണ് എല്‍ഐസി ഓഹരിയും വില്‍ക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഒരു ലക്ഷമായിരുന്ന ബാങ്ക് നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമായി വര്‍ധിപ്പിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്ക് 3.5 ലക്ഷം കോടി. നികുതിദായകരെ സഹായിക്കാന്‍ പുതിയ നിയമം. അന്താരാഷ്ട്ര ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് തുടങ്ങും. സ്റ്റാറ്റസ്റ്റിക്കിനായി പുതിയ ഏജന്‍സി.