ഇടുക്കിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒമ്പത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് പിന്നില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ മാത്രമല്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാര്‍ഷിക വായ്പയിന്മേലുള്ള ജപ്തി നോട്ടീസുകള്‍ കൂടാതെ മദ്യപാനവും ഇതര വായ്പകളും കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു. വിഷയത്തില്‍ ഈമാസം ഒമ്പതിന് യുഡിഎഫ് ഹര്‍ത്താലിന് അനുമതി തേടിയതായും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കടക്കെണി മരണങ്ങള്‍ എഴുതിത്തള്ളിയോ? കെഎന്‍ ബാലഗോപാല്‍, ബിജോ മാണി, ആന്റണി കണ്ടിരിക്കല്‍, ആശ എന്നിവര്‍.

To advertise here,