വിസാ കാലാവധി കഴിഞ്ഞ തീർഥാടകരുടെ വിവരങ്ങൾ മറച്ചുവെച്ചാൽ 1 ലക്ഷം റിയാൽ വരെ പിഴ
വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഹജ്ജ്, ഉംറ തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാത്ത സേവന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ നിയമലംഘകനും അനുസരിച്ച് തുക വർധിച്ച് പരമാവധി ഒരു ലക്ഷം സൗദി റിയാൽ വരെ പിഴ ഈടാക്കും. നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, റിയാദ് അടക്കമുള്ള മേഖലകളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്ന് പൊതുജനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.
Published: 30 Jul 2026, 12:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

