യുഎഇയിൽ പകൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കെ, അടുത്ത നാലുദിവസം തെക്കു-കിഴക്കൻ മേഖലകളിലും അൽഐൻ, ഹത്ത എന്നിവിടങ്ങളിലും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ ന്യൂനമർദവും പർവ്വത മേഖലകളുടെ സ്വാധീനവുമാണ് മഴയ്ക്ക് കാരണം. കൂടാതെ, രാജ്യത്ത് മഴലഭ്യത വർധിപ്പിക്കാനും ചൂട് നിയന്ത്രിക്കാനുമായി ഈ വർഷം ഇതുവരെ 110 ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.

To advertise here,