കണ്ണട ഒഴിവാക്കുന്നതിനുള്ള അത്യാധുനിക നേത്ര ചികിത്സാ സാങ്കേതികവിദ്യയായ സ്മൈൽ പ്രോ വിത്ത് വിസുമേക്സ് 800 കോഴിക്കോട് അബേറ്റ് ഐ ഹോസ്പിറ്റലിൽ ആരംഭിച്ചു. ജർമ്മൻ കമ്പനിയായ സൈസ് വികസിപ്പിച്ച അത്യാധുനിക മെഷീൻ ഉപയോഗിച്ചാണ് ഈ ചികിത്സ ലഭ്യമാക്കുന്നത്. അബേറ്റ് ലാസിക് സെന്ററിൽ നടന്ന സോഫ്റ്റ് ലോഞ്ച് പാണക്കാട് സയ്യിദ് നാസർ അബ്ദുൽ ഹായി ശിഹാബ് തങ്ങൾ നിർവഹിച്ചു. ലളിതമായ പരിശോധനകൾക്ക് ശേഷം യോഗ്യരായവർക്ക് ഈ ചികിത്സ സ്വീകരിക്കാം. കണ്ണടയില്ലാതെ തന്നെ അടുത്ത ദിവസം മുതൽ വ്യക്തമായ കാഴ്ച ആസ്വദിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വായനയ്ക്കും ദൂരക്കാഴ്ചയ്ക്കും കണ്ണട ഉപയോഗിക്കുന്നവർക്കും ഇത് ഏറെ അനുയോജ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.