അടൂർ KSRTC സ്റ്റാൻഡിൽ വീണ്ടും കാൽനടയാത്രക്കാരന് നേരെ വാഹനാപകടം. സ്റ്റാൻഡിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന നൂറനാട് സ്വദേശിയായ ചന്ദ്രമോഹൻ പിള്ളയുടെ കാലിലൂടെ KSRTC ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 60-കാരനായ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ അടൂർ സ്റ്റാൻഡിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഒരാഴ്ച മുൻപ് സമാനമായ രീതിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയ്ക്കും ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിലൂടെ ബസുകൾ വേഗത കുറയ്ക്കാതെ തിരിഞ്ഞു കയറി വരുന്നതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നത്.
Content Highlights: Adoor KSRTC bus stand, KSRTC accident Adoor, Pedestrian hit by bus, Adoor bus stand accident, Kerala Road Transport Corporation

