ജമാഅത്തെ ഇസ്ലാമി സൈബർ പ്രവർത്തകർക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ രംഗത്തെത്തി. പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ അശ്ലീല പദങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും പരിഹാസങ്ങളും വഷളായ ട്രോളുകളും പൂർണ്ണമായി ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എതിരഭിപ്രായമുള്ളവരോടും ശത്രുത പുലർത്തുന്നവരോടും പോലും മാന്യമായ രീതിയിൽ പ്രതികരിക്കുകയാണ് ഇസ്ലാം നൽകുന്ന അധ്യാപനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ അണികൾ നടത്തുന്ന വ്യക്തിഹത്യയും മോശം പരാമർശങ്ങളും സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ. എന്നാൽ, വെൽഫെയർ പാർട്ടി വിട്ടവർക്കും എതിരാളികൾക്കുമെതിരെ സൈബർ ആക്രമണം തുടരുന്ന അണികൾ നേതൃത്വത്തിന്റെ ഉപദേശം തള്ളിക്കളയുന്ന നിലപാടിലാണ്.
Content Highlights: Jamaat e Islami Kerala, P Mujeeb Rahman Ameer, Cyber Wing Guidelines, Welfare Party, Kerala Muslim Politics

