തിരുവനന്തപുരം ചിറയിൻകീഴിൽ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ നാലുപേരെ പോലീസ് പിടികൂടി. വിജയൻ എന്നയാളുടെ വീടിനുനേരെയായിരുന്നു ആക്രമണം. വിദേശത്തുള്ള സതീഷ് എന്നയാളും വിജയനും തമ്മിലുള്ള വസ്തുതർക്കമാണ് അക്രമത്തിനു പിന്നിൽ. രഞ്ജിത്ത്, വൈഷ്ണവ് എന്നിവർ ചേർന്നാണ് വിജയന്റെ വീടിനുനേരെ ബോംബെറിഞ്ഞത്. മുൻപ് പഞ്ചായത്ത് മുൻ മെമ്പറുടെ വീടിനുനേരെയും തെറ്റിദ്ധരിച്ച് ഇവർ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ രഞ്ജിത്ത്, വൈഷ്ണവ്, അജീഷ്, കിരൺ എന്നിവരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.