കണ്ണൂർ തില്ലങ്കേരിയിലെ 20-വയസുകാരിയുടെ മരണത്തിൽ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. മകളുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ട, ആൺസുഹൃത്തായ ആദിത്യദേവിനും, അച്ഛനും പോലീസുകാരനുമായ അനീഷിനും എതിരെയാണ് ആരോപണം. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്സ് പഠിക്കുന്ന പെൺകുട്ടി ഏപ്രിൽ ഏഴിനാണ് മരിച്ചത്.