കൊല്ലം: ഏരൂരിൽ പെൺസുഹൃത്തിനെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിന് നേരെ വധശ്രമം. ആർച്ചൽ സ്വദേശി വിനിൽ ഗുരുതരപരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ കരവാളൂർ സ്വദേശി വിഗ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഗ്നേഷിന്‍റെ പെൺസുഹൃത്തുമായി വിനിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. ഇത് വിഗ്നേഷിന് ഇഷ്ടപ്പെട്ടില്ല. കൈയിൽ കരുതിയിരുന്ന പേനാ കത്തിക്ക് സമാനമായ ആയുധമുപയോഗിച്ച് വിഗ്നേഷ് വിനിലിനെ ആക്രമിക്കുകയായിരുന്നു.

To advertise here,

വിനിലിന്‍റെ നെഞ്ചിലും കഴുത്തിലും മുഖത്തുമാണ് പരുക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും വിഗ്നേഷ് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. നാട്ടുകാരനാണ് വിനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിനിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഏരൂർ എസ്.എച്ച്. ഒ എസ് അജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്ത് നിന്നാണ് പ്രതിയെ കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

#Yeroor #Kollam #KeralaPolice #CrimeNews