കർണാടകയിലെ ബീദറിൽ ഒരേ പെൺകുട്ടിയോടുള്ള പ്രണയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കോളേജ് വിദ്യാർഥിയായ യുവാവിനെ ഉറ്റസുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തതിന് പിന്നാലെ മാനസിക വിഷമത്തിൽ പെൺകുട്ടിയും ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേർ പിടിയിൽ.