കൊല്ലം അഞ്ചലിൽ സ്കൂളിന്റെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഇടമൺ സ്വദേശി മനോജിനെയാണ് റിമാൻഡ് ചെയ്തത്. ഗുരുതരമായി വെട്ടേറ്റ് ഭാര്യ അശ്വതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.