കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ പണം നൽകി നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ ഇരുചക്ര വാഹനമാണ് ജീവനക്കാരുടെ കൺമുൻപിലൂടെ മോഷ്ടാവ് ഓടിച്ചുപോയത്. മോഷണം സിസിടിവി ക്യാമറയിൽ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല.