മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കുഴിച്ചിട്ട നിലയിൽ. തൃശ്ശൂർ എരുമപ്പെട്ടിയിലാണ് ആൾത്താമസമില്ലാതിരുന്ന വീടിന്റെ പിറകിലെ വരാന്തയിൽ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആരുടേതന്ന അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.