കേരളത്തിലെ രണ്ടാമത്തെ വലിയ മയക്കുമരുന്നു കേസ്.അങ്ങനെയാണ് മട്ടാഞ്ചേരി MDMA കേസ് പോലീസ് വിശേഷിപ്പിക്കുന്നത്. കേസിൽ മൂന്നാം പ്രതിപോലീസ് പിടിയിൽ.മട്ടാഞ്ചേരി പനയപ്പിളളി സ്വദേശി കൊമ്പൻ എന്ന് വിളിപ്പേരുളള അനീഷ് ആണ് അറസ്റ്റിലായത്. സഫീർ,നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ടുകിലോ എം.ഡി.എം.എ കടത്തിയകേസിൽ മൂന്നാംപ്രതിയാണ് അനീഷ്.