തിരുവനന്തപുരം കൈതമുക്ക് കൊലപാതക കേസിലെ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. പുലയനാർ കോട്ടയിൽ നടത്തിയ തിരച്ചിലിലാണ് കവറിൽ പൊതിഞ്ഞ നിലയിൽ വെട്ടുകത്തികൾ കണ്ടെത്തിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.