To advertise here,

 

കഴിഞ്ഞ മാസം ചൈനയിൽ നടന്ന വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് ഓർമ്മയില്ലേ...ഉസൈൻ ബോൾട്ടിന്റെ സ്പീഡിൽ ഓടുന്ന റോബോട്ടിനെയും പാട്ട് പാടുകയും ഡാൻസ് കളിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെയും നമ്മൾ അവിടെ കണ്ടതാണ്. യുദ്ധതന്ത്രങ്ങളിൽ ഹ്യുമനോയിഡ് റോബോട്ടുകളെ ഉൾപ്പെടുത്താൻ ചൈന സജീവമായി തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നഗരങ്ങളിലെ പോരാട്ടങ്ങൾക്കും കെട്ടിടങ്ങൾക്കുള്ളിലെ ആക്രമണങ്ങൾക്കുമായി ഈ യന്ത്രമനുഷ്യരെ ഉപയോഗിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

റോബോട്ട് ഒളിമ്പിക്സ് എന്നറിയപ്പെട്ട പരിപാടിക്ക് രണ്ട് ദിവസത്തിന് ശേഷം, ചൈനീസ് ആർമിയുടെ മുഖപത്രമായ PLA ഡെയ്ലി- പീപ്പിൾസ് ലിബറേഷൻ ആർമി ഡെയ്ലി- ഹ്യൂമനോയിഡ് റോബോട്ടുകളെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നടത്തുന്ന ഗവേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.