എൽ നിനോ, നമ്മുടെ മൺസൂൺ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥയെ അപ്പാടെ സ്വാധീനിക്കാൻ ശേഷിയുള്ള പ്രകൃതിയുടെ രൗദ്രഭാവങ്ങളിലൊന്ന്! വരൾച്ചയുടെ രൂപത്തിലും അപകടകരമായ കനത്ത മഴയുടെ രൂപത്തിലും കൊടുങ്കാറ്റായും എൽ നിനോ ദൃശ്യമാകും. അങ്ങ് ശാന്തസമുദ്രത്തിൽ രൂപം കൊള്ളുന്ന എൽ നിനോ ഇങ്ങ് ഇന്ത്യൻ മഹാസമുദ്രത്തിലുള്ള നമ്മളെ ബാധിക്കുന്നത് എങ്ങനെയാണ്? എന്താണ് എൽ നിനോ? നാം ഇതിനെ ഭയക്കേണ്ടതുണ്ടോ?