നാട്ടിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ സ്ഥിരമായി കേൾക്കുന്ന രണ്ട് രക്ഷ സംവിധാനങ്ങളാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ദേശീയ ദുരന്ത പ്രതികരണ സേനയും. എല്ലാ ദുരന്തങ്ങളും നേരിടാനുള്ള തയ്യാറെടുപ്പും പ്രതികരണവുമാണ് ഇരുകൂട്ടരുടെയും ദൗത്യം.