രാജ്യത്ത് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനും കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചോദ്യപ്പേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്നവർക്ക് 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും ലഭിക്കും. കേസുകളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.