ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 72 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കടുത്ത മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചത്തീസ്ഗഡിലെ തൊണ്ണൂറംഗ നിയമസഭയിലെ ബാക്കിയുള്ള എഴുപത്തിരണ്ടു മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമന്‍സിംഗ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.